വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും ജില്ലാ അടിസ്ഥാനത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 10 വരെ എല്ലാ ജില്ലകളിലെയും നോഡൽ ഐ.ടി.ഐയിൽ സ്പെക്ട്രം ജോബ് ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി തൊഴിലന്വേഷകർ www.knowledgemission.kerala.gov.in/ കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ഫെയറിൽ അപ്ലൈ ചെയ്യുകയും വേണം. തൊഴിൽ മേള നടക്കുന്ന വേദികളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. തൊഴിൽമേളയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളിൽ നിന്നും ലഭിക്കും. സംസ്ഥാനതല ഉദ്ഘാടനം 29ന് ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ നടത്തും.
സെപ്റ്റംബർ 29ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐ, എറണാകുളം കളമശേരി ഐ.ടി.ഐ, കണ്ണൂർ ഐ.ടി.ഐ എന്നിവിടങ്ങളിലും, ഒക്ടോബർ 3ന് കോട്ടയം ഏറ്റുമാനൂർ ഐ.ടി.ഐ, കോഴിക്കോട് ഐ.ടി.ഐ എന്നിവിടങ്ങളിലും, 4ന് തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിലും 5ന് ആലപ്പുഴ ചെങ്ങന്നൂർ ഐ.ടി.ഐ, ഇടുക്കി കട്ടപ്പന ഐ.ടി.ഐ, പാലക്കാട് മലമ്പുഴ ഐ.ടി.ഐ എന്നിവിടങ്ങളിലും 7ന് പത്തനംതിട്ട ചെന്നീർക്കര ഐ.ടി.ഐ, തൃശ്ശൂർ ചാലക്കുടി ഐ.ടി.ഐ, വയനാട് കൽപ്പറ്റ ഐ.ടി.ഐകളിലും, 10ന് മലപ്പുറം അരീക്കോട് ഐ.ടി.ഐ, കാസർഗോഡ് ഐ.ടി.ഐ എന്നിങ്ങനെയാണ് ജോബ് ഫെയർ. കൂടുതൽ വിവരങ്ങൾക്ക്: 9446021761.
Please click for further details and participation in the Job Fair =>