* ഉദ്യോഗ് മലപ്പുറം 2022 *

* ഉദ്യോഗ് മലപ്പുറം 2022 *
മലപ്പുറം ജില്ലാ പഞ്ചായത്ത് ജോബ് ഫെയർ :-

മലപ്പുറം ജില്ലയിൽ ഓരോ വർഷവും അഭ്യസ്ഥവിദ്യരായ തൊഴിൽ കാത്തിരിക്കുന്ന അറുപതിനായിരത്തിലേറെ വരുന്ന യുവ സമൂഹം ആശങ്കയോടെ നമുക്ക് മുന്നിലുണ്ട് . ഇത്രയും പേർക്ക് സർക്കാർ ജോലി ലഭ്യവുമല്ല. ഈ യുവ സമൂഹത്തിന്റെ ആശങ്കയകറ്റുന്നതിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത് ഉദ്യോഗ് മലപ്പുറം എന്ന ഒരു പദ്ധതി ആരംഭിച്ചിരിക്കുന്നു.

വിദേശത്തും സ്വദേശത്തുമുള്ള പൊതു-സ്വകാര്യ മേഖലകളിലുള്ള തൊഴിൽ ദാതാക്കളെയും മലപ്പുറത്തെ സ്വന്തം അഭ്യസ്ഥവിദ്യരായ യുവസമൂഹത്തെയും ഒരേ പ്ലാറ്റ്ഫോമിന് കീഴിൽ കൊണ്ട് വന്ന് പരസ്പരം മനസിലാക്കുവാനും അതു വഴി തൊഴിൽ ലഭ്യമാക്കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

പത്താം ക്ലാസ് മുതൽ ഉയർന്ന ഗവേഷണ ബിരുദം വരെയുള്ളവരും വ്യത്യസ്തങ്ങളായ മേഖലകളിൽ വിവിധ സ്കിൽ പരിശീലനം തേടിയിട്ടുള്ളവരും പ്രവാസ ജീവിതം മതിയാക്കി വന്നവരുമായ മലപ്പുറം ജില്ലക്കാർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് വേണ്ടി ഈ വെബ് പോർട്ടൽ വഴി 2022 മെയ് 12 ന് മുമ്പായി രജിസ്ടർ ചെയ്യേണ്ടതാണ് . രജിസ്ട്രേഷൻ ലിങ്ക് വഴി പ്രാഥമിക വിവരങ്ങൾ നൽകി രജിസ്ടർ ചെയ്തവർക്ക് ഒരു ഏകദിന ഓറിയന്റേഷൻ നൽകുന്നതാണ്.

തൊഴിൽ ദാതാക്കൾക്ക് ഈ വെബ്പോർട്ടൽ വഴി അവരുടെ ജോബ് വേക്കൻസികൾ രജിസ്ടർ ചെയ്യാവുന്നതാണ്.
തൊഴിൽ ദാതാക്കൾ മെയ് 15 നകം രജിസ്ടർ ചെയ്യേണ്ടതാണ്.

ഈ പദ്ധതിയുടെ ആദ്യ തൊഴിൽ മേള 2022 മെയ് 29ന് നിലമ്പൂർ അമൽ കോളേജിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഈ മേളയിൽ ഏകദേശം നൂറ്റമ്പതിലേറെ തൊഴിൽ ദാതാക്കളേയും അയ്യായിരം തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.

ഈ തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ , ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് 2022 മെയ് 20 നും 26 നും ഇടക്ക് നടത്തുന്ന ഏതെങ്കിലും ഒരു ഏകദിന ഓറിയന്റേഷനിൽ പങ്കെടുക്കേണ്ടതാണ് . പ്രസ്തുത സെഷനിൽ വെച്ച് ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിന് പങ്കെടുക്കുന്നതിനുള്ള അഡ്മിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നതായിരിക്കും.

ഇന്റർവ്യൂ ദിവസം (29/05/22 നിലമ്പൂർ അമൽ കോളേജ് ) രാവിലെ 8:30 ന് അഡ്മിറ്റ് കാർഡും ഐഡന്റിറ്റി പ്രൂഫും ആവശ്യത്തിന് ബയോഡാറ്റാ കോപ്പികളും സർട്ടിഫിക്കറ്റ് കോപ്പികളും സഹിതം ഹാജരാവേണ്ടതാണ്.

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെയ്‌ 29ന് നിലമ്പൂർ അമൽ കോളേജിൽ വെച്ച്‌ സംഘടിപ്പിക്കുന്ന ജോബ്‌ ഫെസ്റ്റ്‌ ഉദ്യോഗ്‌ മലപ്പുറം 2022 ന് അപേക്ഷിക്കുന്നതിന് താഴെ കാണുന്ന ലിങ്ക് ഉപയോഗപ്പെടുത്തേണ്ടതാണ്.

https://udyog.districtpanchayatmalappuram.org/

To Enroll, Get in touch with us.